2023 2024 Student Forum > Management Forum > Main Forum

 
  #2  
17th June 2015, 10:31 AM
Super Moderator
 
Join Date: Apr 2013
Re: IRDA Exam Mock Test Malayalam

As you are asking for the mock test paper in Malayalam for IRDA exam so here I ma providing you the paper below.


1. നവീന് എന്ന ഏജന്റ്, വിനോദ് എന്ന അവിവാഹിതനും ആശ്രിതരുമില്ലാത്ത വ്യക്തിക്ക് ഒരു ടേം ഇന്ഷൂറന്സ് പോളിസിയും യുലിപ് പോളിസിയും വില്ക്കുന്നു. നവീനിന്റെ പ്രവര്ത്തനത്തെപ്പറ്റി പറയാന് പറ്റുന്നതെന്താണ്?
അഡ്വൈസറുടെ ധാര്മ്മികമായ പ്രവര്ത്തനം
ആവശ്യത്തില് കവിഞ്ഞ പോളിസി വില്പ്പന
ആവശ്യത്തില് കുറഞ്ഞ ഇന്ഷൂറന്സ് പോളിസി വില്പ്പന
ചേണിംഗ്
2. മിക്ക ലൈഫ് ഇന്ഷൂറന്സ് പ്ലാനുകളു
ബോണസ് ബെനഫിറ്റും ടാക്സ് ബെനഫിറ്റും
ഇന്ററസ്റ്റ് ബെനിഫിറ്റും ബോണസ് ബെനിഫിറ്റും
ഡെത്ത് ബെനഫിറ്റും മെച്യൂരിറ്റി ബെനഫിറ്റും
ഗ്യാരന്റീഡ് ബെനിഫിറ്റും നോണ്ഗ്യാരന്റീഡ് ബെനിഫിറ്റും
3. ഏതെങ്കിലും ഇന്ഷൂറന്സ് കമ്പനിയുടെ കസ്റ്റമര് കെയര് ഹെല്പ്പില് അതൃപ്തി തോന്നിയാല് ഉപഭോക്താവ് ആര്ക്കാണ് പരാതി നല്കേണ്ടത്?
നോഡല് ഓഫീസര്
കംപ്ലയന്സ് സെല്
ഗ്രീവന്സ് കോള് സെന്റര്
കംപ്ലെയന്സ് ഓഫീസര്
4. രാകേഷ് ഒരു ലൈഫ് ഇന്ഷൂറന്സ് പോളിസി വാങ്ങി. പ്രൊപ്പോസല് ഫോം പൂരിപ്പിക്കുമ്പോള് മലകയറ്റ അഭ്യാസത്തിന്റെ കാര്യം മറച്ചുവെക്കുന്നു. നിര്ഭാഗ്യവശാല് എവറസ്റ്റ് കൊടുമുടി കയറുമ്പോള് അപകടത്തില്പെട്ട് മരിക്കുന്നു. ഇന്ഷൂറര് ക്ലെയിം കൊടുത്തില്ല. എന്താണ് കാരണം?
ഒളിപ്പിച്ചുവെക്കല്
നിര്ദ്ദോഷമായ മാറ്റിപ്പറയല്
വഞ്ചനാപരമായ മാറ്റിപ്പറയല്
തുറന്നുപറയാതിരിക്കല്
5. ദേശീയ ഇന്ഷൂറന്സ് അക്കാദമിക്ക് ചുവടെയുള്ള പ്രധാന ജോലികളാണുള്ളത്……
സര്ക്കാരുമായി ആശയവിനിമയം ചെയ്യുക
പരിശീലനം
മരണനിരക്ക് അനുമാനം
പ്രീമിയം കണക്കുകൂട്ടുക
6. IRDA ഏജന്റുമാരുടെ പെരുമാറ്റച്ചട്ടം അനുസരിച്ച് എപ്പോഴാണ് ഒരു ഇന്ഷൂറന്സ് കമ്പനി 35%ല് അധികം ആദ്യവര്ഷ കമ്മീഷന് നല്കുന്നത്?
ഏജന്റ് കമ്പനിയില് 5 വര്ഷത്തിലധികം ജോലി ചെയ്യുകയാണെങ്കില്
ഒരു ഇന്ഷൂറന്സ് കമ്പനി അതിന്റെ പ്രവര്ത്തനത്തിന്റെ ആദ്യ 10 വര്ഷങ്ങളിലായിരിക്കുമ്പോള്
ഏജന്റ് ഒരു മാസത്തില് 3ല് കൂടുതല് പോളിസികള് ചെയ്യുകയാണെങ്കില്
ഏജന്റ് കമ്പനിയില് 10 വര്ഷത്തിലധികം ജോലി ചെയ്യുകയാണെങ്കില്
7. മരണത്തിന്റെ സമയം അനിശ്ചിതമാണ്, അതിനാല് ഒരാള് ലൈഫ് ഇന്ഷൂറന്സ് എടുക്കേണ്ടത് എപ്പോഴാണ്?
ജീവിതത്തില് ഏതു സമയത്തും
ഉപദേഷ്ടാവ് തീരുമാനമെടുക്കുന്ന സമയത്ത്
ചെറുപ്രായത്തില്
അനിശ്ചിതാവസ്ഥയുടെ കാലത്ത്
8. മി. ഗോവിന്ദ് (ഏജന്റ്) ബിസിനസ്സുകാരനായ മി. ഗൗരവിന്റെ വസ്തുതാ വിശകലനം (ഫേക്ട് ഫൈന്ഡിംഗ്) വിശദമായി നടത്താന് ശ്രമിക്കുന്നു. ഏതു തരത്തിലുള്ള വിവരങ്ങളാണ് മി. ഗൗരവിന്റെ വരുമാനവും ചെലവും കണക്കാക്കാന് വേണ്ടി വരിക?
ബിസിനസ്സിലെ ലാഭവും തുക പിന്വലിച്ചതിന്റെ വിവരങ്ങളും
കക്ഷിയുടെ ചെലവിന്റെ കണക്കുകള്
കക്ഷിയുടെ ബിസിനസ്സിന്റെ വിവരങ്ങള്
കക്ഷിയുടെ ബിസിനസ്സ് രേഖകള്
9. ഇന്റര്മീഡിയറി ആയി ലൈസന്സ് നേടിയ ഒരു ഏജന്റ് യഥാര്ത്തില്?
കോണ്ട്രാക്ടിനുവേണ്ടി പ്രവര്ത്തിക്കുന്ന ഒരു നിയമപരമായ വ്യക്തി
ഇന്ഷൂറര്ക്കു വേണ്ടി പ്രവര്ത്തിക്കുന്ന ഒരു നിയമപരമായ വ്യക്തി
റീ ഇന്ഷൂറര്ക്കു വേണ്ടി പ്രവര്ത്തിക്കുന്ന ഒരു വ്യക്തി
നിയമപരമായ ഒരു കമ്പനിക്ക് വേണ്ടി പ്രവര്ത്തിക്കുന്ന ചുമതലപ്പെട്ട ഒരു വ്യക്തി
10. നവീന് ഒരു ലക്ഷം രൂപ എല്ലാ വര്ഷവും യുലിപില് നിക്ഷേപിക്കാന് തീരുമാനിച്ചു. പ്രദീപ് അതേ തുക സെക്ഷന് 80C പ്രകാരം നികുതി ആനുകൂല്യം ലഭിക്കാന് വേണ്ടി പി.എഫില് നിക്ഷേപിക്കാനും തീരുമാനിച്ചു. ഇതില് ഏതാണ് ശരിയായത്?
രണ്ട് നിക്ഷേപവും ആദായ നികുതി വകുപ്പ് 1961 പ്രകാരം നികുതിക്ക് വിധേയമാണ്.
യുലിപില് സെക്ഷന് 80C പ്രകാരം നികുതി ആനുകൂല്യം ലഭ്യമല്ല
രണ്ട് നിക്ഷേപങ്ങള്ക്കും ഒരേ ഫലമാണ്.
പി.എഫില് സെക്ഷന് 80C പ്രകാരം നികുതി ആനുകൂല്യം ലഭ്യമല്ല
11. IRDA നിബന്ധനകള് അനുസരിച്ച് IGMS നിര്ബന്ധമായും രൂപീകരിക്കപ്പെട്ടിരിക്കണം…..
എല്ലാ ഇന്ഷുറര്മാരാലും
നോണ് ലൈഫ് ഇന്ഷൂറര്മാരാല് മാത്രം
കുറച്ച് ലൈഫ് ഇന്ഷുറര്മാരാലും കുറച്ച് നോണ് ലൈഫ് ഇന്ഷുറര്മാരാലും
തെരഞ്ഞെടുക്കപ്പെട്ട ഇന്ഷുറര്മാരാല് മാത്രം
12. ഗ്രൂപ്പ് ഇന്ഷൂറന്സില് കരാര് ആരൊക്കെ തമ്മിലാണ്?
തൊഴിലാളിയും ഇന്ഷൂററും തമ്മില്
മാസ്റ്റര് പോളിസി ഉടമയും ഇന്ഷൂററും തമ്മില്
ഉത്തമര്ണ്ണരും അധമര്ണ്ണരും തമ്മില്
തൊഴിലുടമയും തൊഴിലാളിയും തമ്മില്
13. താഴെപറയുന്നവയില് ഏതാണ് ശരി?
ഒരു പോളിസി വാങ്ങണമെന്നുള്ള താല്പ്പര്യമാണ്
സാമ്പത്തികേതര താല്പ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു
ലൈഫ് ഇന്ഷൂറന്സിനു മാത്രം ബാധകമാണ്.
ഇന്ഷൂറബിള് ഇന്ററസ്റ്റ് ഒരു സാമ്പത്തിക താല്പ്പര്യമാണ്
14. ഇന്റര്മീഡിയറി ആയി ലൈസന്സ് നേടിയ ഒരു ഏജന്റ് യഥാര്ത്തില്?
ഇന്ഷൂറര്ക്കു വേണ്ടി പ്രവര്ത്തിക്കുന്ന ഒരു നിയമപരമായ വ്യക്തി
കോണ്ട്രാക്ടിനുവേണ്ടി പ്രവര്ത്തിക്കുന്ന ഒരു നിയമപരമായ വ്യക്തി
റീ ഇന്ഷൂറര്ക്കു വേണ്ടി പ്രവര്ത്തിക്കുന്ന ഒരു വ്യക്തി
നിയമപരമായ ഒരു കമ്പനിക്ക് വേണ്ടി പ്രവര്ത്തിക്കുന്ന ചുമതലപ്പെട്ട ഒരു വ്യക്തി
15. IRDA ഏജന്റുമാരുടെ പെരുമാറ്റച്ചട്ടം അനുസരിച്ച്, ഒരു അഡ്വൈസര് ആര്ജ്ജിക്കുന്ന കമ്മീഷന് തുക കാണിക്കുന്നതിനുള്ള മികച്ച മാര്ഗം ഏതാണ്?
ഏജന്റിന്റെ കൈപ്പടയിലുള്ള പ്രസ്താവന
ബ്രോഷര്
സെയില്സ് ഇല്ലസ്ട്രേഷന്റെ ഒപ്പിട്ട കോപ്പി
ഉപഭോക്താവിനുള്ള വാക്കാലുള്ള ആശയവിനിമയം
16. ഒരു ഏജന്റ് ഉല്പ്പന്നത്തെപ്പറ്റി വിശദീകരിക്കുമ്പോള് ഒരു ചാര്ട്ട് ഉപഭോക്താവിനെ കാണിക്കുന്നു. അത് എന്ത് ഉദ്ദേശത്തോടെയാണ്?
ആനുകൂല്യങ്ങള് വിശദീകരിക്കാന്
മേല്പറഞ്ഞതൊന്നുമല്ല
കമ്മീഷന് വ്യവസ്ഥ കാണിക്കാന്
മറ്റു കമ്പനികളുടെ പ്രൊഡക്ടുമായി താരതമ്യം ചെയ്യാന്
17. ചുവടെയുള്ളതില് ഏതാണ് പെര്സ്റ്റന്സിയുടെ (സ്ഥിരതയുടെ) നേട്ടം അല്ലാത്തത്?
കുറഞ്ഞ വരുമാനം
ലക്ഷ്യം നേടുന്നതിന് കക്ഷിയെ സഹായിക്കുന്നു
ഉയര്ന്ന ഉപഭോക്തൃ സംതൃപ്തി
ചെലവുകള്കുറയ്ക്കുന്നു
18. ലാലുവിന് ഒരു ഇന്ഷൂറന്സ് സമ്പാദ്യ പോളിസിയുണ്ട്. 5 വാര്ഷിക പ്രീമിയം അടച്ചതിന് ശേഷം സാമ്പത്തക വിഷമം കാരണം പിന്നീട് അടവ് നിര്ത്തി. അയാളുടെ പോളിസി
കരാര് അവസാനിക്കുന്നു.
കണ്ടു കെട്ടുന്നു.
സറണ്ടര് മൂല്യം ആര്ജിക്കുന്നു.
പെയ്ഡ്-അപ് മൂല്യം ആര്ജിക്കുന്നു.
19. ഇന്ഷൂറര്ക്കെതിരെ തങ്ങള്ക്കുള്ള പരാതികളുടെ പരിഹാരത്തിനായി ഇന്ഷൂറര്ചെയ്ത വ്യക്തികള്ക്ക് ……………. മുഖേന IRDA യുമായി ബന്ധപ്പെടാവുന്നതാണ്.

20. ചുവടെയുള്ളവയില് മോറല് ഹസാര്ഡിന് (ധാര്മിക അപായ സാധ്യത) ഉദാഹരണമായത് ഏതാണ്?
ഒരു രാസശാലയില് ജോലി ചെയ്യുന്ന ഒരാള്
മദ്യം ഉപയോഗിക്കുന്ന ഒരാള്
ഹൃദ്രോഗത്തിന്റെ ഒരു കുടുംബ ചരിത്രം
ഒരു പ്രൈമറി സ്ക്കൂളില് ജോലി ചെയ്യുന്ന ഒരു ടീച്ചര്
21. ഒരു ഏജന്റ് കക്ഷിയോട് എന്ഡോവ്മെന്റ് പ്ലാന് നിര്ത്തലാക്കി ഹോള്ലൈഫ് പ്ലാന് എടുക്കാന്, ഉയര്ന്ന കമ്മീഷന് നേടാമെന്ന ഉദ്ദേശത്തോടെ, നിര്ദ്ദേശിച്ചാല് അതിനെ എന്താണെന്ന് പറയാം?
സ്വിച്ചിംഗ്
ചേണിംഗ്
ഫാക്ട് ഫൈന്ഡിംഗ്
ഫിനാന്ഷ്യല് പ്ലാനിംഗ് ചെയ്യുക
22. ഇന്ഷൂറന്സ് പദ്ധതി എന്നാല്?
അപായ സാധ്യതയില് നിന്നുമുള്ള സംരക്ഷണം
മേല്പറഞ്ഞ രണ്ടുമല്ല
മേല്പറഞ്ഞ രണ്ടും
നിക്ഷേപത്തിനുള്ള മാര്ഗ്ഗം
23. മി. ഗോവിന്ദ് (ഏജന്റ്) ബിസിനസ്സുകാരനായ മി. ഗൗരവിന്റെ വസ്തുതാ വിശകലനം (ഫേക്ട് ഫൈന്ഡിംഗ്) വിശദമായി നടത്താന് ശ്രമിക്കുന്നു. ഏതു തരത്തിലുള്ള വിവരങ്ങളാണ് മി. ഗൗരവിന്റെ വരുമാനവും ചെലവും കണക്കാക്കാന് വേണ്ടി വരിക?
കക്ഷിയുടെ ബിസിനസ്സ് രേഖകള്
ബിസിനസ്സിലെ ലാഭവും തുക പിന്വലിച്ചതിന്റെ വിവരങ്ങളും
കക്ഷിയുടെ ചെലവിന്റെ കണക്കുകള്
കക്ഷിയുടെ ബിസിനസ്സിന്റെ വിവരങ്ങള്
24. ഇന്ഷൂറന്സ് വ്യവസായത്തിന്റെ നല്ല പ്രതിച്ഛായ ഉണ്ടാക്കാനും ഉപഭോക്താവിന് അതിന്റെ മേലുള്ള വിശ്വാസം വര്ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്ന കൗണ്സില് ഏതാണ്?
ലൈഫ് ഇന്ഷൂറന്സ് കൗണ്സില്
കണ്സ്യൂമര് ഇന്ഷൂറന്സ് കൗണ്സില്
നാഷണല് ഇന്ഷൂറന്സ് കൗണ്സില്
ജനറല് ഇന്ഷൂറന്സ് കൗണ്സില്
25. ഒരു ലൈഫ് ഇന്ഷൂറന്സ് പ്രപ്പോസല് ഫോമില് നിര്ദ്ദേശകന്റെ ഉയരം ചോദിക്കുന്നത് ഏത് ഘടകവുമായി ഒത്തുനോക്കാനാണ്?
ജോലി
ആണ്/പെണ്
ഭാരം
വയസ്സ്
26. റിസ്ക് (അപായസാദ്ധ്യത) സ്വയം സഹിക്കല് താഴെ പറയുന്നവര്ക്ക് വളരെ സൗകര്യപ്രദമായി ചെയ്യാവുന്നതാണ്.
ചെറിയ കമ്പനികള്
ഒറ്റപ്പെട്ട വ്യക്തികള്
മേല്പറഞ്ഞ മൂവര്ക്കും പറ്റില്ല.
വലിയ കോര്പറേഷനുകള്
27. ഒരു ഏജന്റ് രാഹുലിനും ഭാര്യക്കും കൂടി ടേം ഇന്ഷൂറന്സ് കൊടുത്തു. ഏജന്റിന് ആരോടാണ് ഉത്തരവാദിത്തം?
രാഹുലിനോടും ഭാര്യയോടും കമ്പനിയോടും
കമ്പനിയോട്
രാഹുലിനോടും ഭാര്യയോടും
രാഹുലിനോട്
28. താഴെ പറയുന്നവയില് സെക്ഷന് 80സിയില് പെടാത്തത് ഏത്?
ഭവനവായ്പയുടെ മുതല് തിരിച്ചടവ്
ആരോഗ്യ ഇന്ഷൂറന്സ് പ്രീമിയം
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം
നാഷണല് സേവിംഗ്സ് സര്ട്ടിഫിക്കറ്റ്
29. ഒരു കരാറിലെ രണ്ടു കക്ഷികളും ഒരേ വിഷയത്തില് ഒരേ അര്ത്ഥത്തില് മനസ്സിലാക്കുകയും സമ്മതിക്കുകയും ചെയ്തിരിക്കണം ഇതിനെ പറയുന്നത് ……….
കണ്സെന്സസ് അദ്ഐദം
കൊടുക്കലും വാങ്ങലും
പരിഗണന
ഉദ്ദേശ്യത്തിന്റെ നിയമ സാധുത
30. ഒരു സുപ്രധാന ദിവസത്തിലാണ് ഇന്ഷൂറന്സ് കരാര് ആരംഭിക്കുന്നത്. അത് എന്നാണ്?
പോളിസി ഡോക്യുമെന്റ് കൈപ്പറ്റുമ്പോള്
പ്രപ്രോസല് ഫോം സമര്പ്പിക്കുമ്പോള്
ആദ്യപ്രീമിയം രശീതി എഴുതുമ്പോള്
ആദ്യപ്രീമിയം രശീതി കൈപ്പറ്റുമ്പോള്
31. പ്രദീപ് ഒരു എന്ഡോവ്മെന്റ് പോളിസി വാങ്ങി. പക്ഷെ ഒരു വര്ഷം കഴിഞ്ഞപ്പോള് അയാള് അയോര്ട്ടാസര്ജ്ജറി ചെയ്തതായി ഇന്ഷൂറന് കണ്ടു പിടിച്ചു. ഇപ്പോള് ഇന്ഷൂറര് എന്തു നടപ്പിലാക്കും?
ലീന്
ഇന്ഡംനിറ്റി
ഇന്ഡിസ്പ്യൂട്ടബിലിറ്റി ക്ലോസ്
അറ്റ്മോസ്റ്റ് ഗുഡ്ഫെയ്ത്ത് (ഉത്തമവിശ്വാസം)
32. ഇന്ഷുറന്സ് വ്യവസായത്തില് ഇന്ഷുറന്സിലെ പഠനവും ഗവേഷണവും വികസിപ്പിക്കേണ്ട ചുമതലയുള്ളത് ഏത് അസോസിയേഷനാണ്?
ലൈഫ് ഇന്ഷുറന്സ് കൗണ്സില്
ഇന്ഷൂറന്സ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
ഇന്ഷൂറന്സ് അസോസിയേഷന്
ഇന്ഷൂറന്സ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി (IRDA)
33. ഒരു ഇന്ഷൂറന്സ് ഏജന്റ് തുടര്ച്ചയായി ഇരുപത് കൊല്ലം ഇന്ഷൂറന്സ് കമ്പനിക്ക് വേണ്ടി ജോലി ചെയ്തു. 1938 ഇന്ഷൂറന്സ് നിയമം Section 44 പ്രകാരം അര്ഹതയുള്ള Renewal Commission എപ്പോഴാണ് ഇയാള്ക്ക് നിഷേധിക്കുന്നത്?
അയാള് ഇന്ത്യയില് നിന്നും താമസം മാറ്റി വിദേശത്തു പോകുമ്പോള്
ഒരു തട്ടിപ്പ് നടത്തിയതിനാല്
75 വയസ്സ് കഴിഞ്ഞതിനാല്
Regulator മാറിയതിനാല്
34. അസാന്മാര്ഗ്ഗിക നിലപാടുകളുള്ള ഏജന്റുമാരില് നിന്നും സംരക്ഷണം ലഭിക്കേണ്ടതിലേക്ക്, IRDA, ഉപഭോക്താവിന്, പോളിസി കൈപ്പറ്റിയശേഷം Cooling off / free look period ആയി അനുവദിച്ച് ദിവസങ്ങള് എത്ര?
35. ശുപാര്ശ ഘട്ടത്തില് അഡ്വൈസര്…………
നിക്ഷേപം നടത്താന് കുറച്ചുദിവസങ്ങള് കാത്തിരിക്കാന് ശുപാര്ശ ചെയ്യുക
ഒരു തീരുമാനമെടുക്കാന് അയാള്ക്ക് ആവശ്യമുള്ള സമയം എടുക്കാന് ശുപാര്ശ ചെയ്യുക
കമ്പനി അടുത്ത കാലത്ത് അവതരിപ്പിച്ച പുതിയ ഉല്പ്പന്നം ശുപാര്ശ ചെയ്യുക
ഉപഭോക്താവിന്റെ ആവശ്യങ്ങള് ഏറ്റവും ഉചിതമാംവണ്ണം നിറവേറ്റുന്ന ഉല്പ്പന്നങ്ങള് ശുപാര്ശ ചെയ്യുക
36. താഴെ പറയുന്ന പ്രസ്താവനകളില് ഏതാണ് ശരി?
രണ്ട് പ്രസ്താവനകളും തെറ്റ്.
താമസിച്ചു നല്കുന്ന ക്ലെയിമുകളില് പലിശ കൊടുക്കണം
രണ്ട് പ്രസ്താവനകളും ശരി.
ക്ലെയിം ആയ വിവരം കിട്ടി 15 ദിവസത്തിനുള്ളില് ആവശ്യങ്ങളെല്ലാം ചോദിച്ചിരിക്കണം.
37. ലോക് ഇന് പിരീഡില് മ്യൂച്വല് ഫണ്ടില്നിന്നും പണം പിന്വലിച്ചാല് ഏത് ലോഡ് കഴിച്ചാണ് ബാക്കി തിരികെ നല്കുന്നത്?
റിസ്ക്
ക്യാപിറ്റല്
എന്ട്രി
എക്സിറ്റ്
38. അവിവാഹിതനും ആശ്രിതരില്ലാത്തവനുമായ അജിത് എന്ന കക്ഷിക്ക് ഇന്ഷ്വറന്സ് ഉപദേഷ്ടാവായ ശങ്കര് ഒരു ടേം ഇന്ഷ്വറന്സ് പോളിസിയും യൂണിറ്റ് ലിങ്ക്ഡ് ഇന്ഷ്വറന്സ് പോളിസിയും വിറ്റു. ശങ്കറിന്റെ പ്രവൃത്തിയെ………. എന്ന് വിളിക്കാം.
ഇന്ഷ്വറന്സ് പോളിസികളുടെ കുറഞ്ഞ വില്പ്പന
കടയല് (ചേര്ണിംഗ്)
ഒരു ഉപദേശകന്റെ ധാര്മികമായ കീഴ്വഴക്കങ്ങള്
ഇന്ഷ്വറന്സ് പോളിസികളുടെ അമിത വില്പ്പന
39. താഴെ പറയുന്നതില് ഏതാണ് ശരി?
മേല്പറഞ്ഞ രണ്ടും ശരി.
മേല്പറഞ്ഞ രണ്ടും തെറ്റ്.
ലോണ് ആവശ്യപ്പെടുന്നത് ഒരു ക്ലെയിം ആണ്.
സറണ്ടര് ആവശ്യപ്പെടുന്നത് ഒരു ക്ലെയിം ആണ്.
40. അപകട സാധ്യത കൈമാറ്റം ചെയ്യുമ്പോള് പകരമായി ഇന്ഷൂര് ചെയ്ത വ്യക്തി ഇന്ഷൂറന്സ് കമ്പനിക്ക് നല്കുന്നത് എന്താണ്?
ഇന്ഷൂറന്സ് തുക
ബോണസ്
പ്രീമിയം
ക്ലെയിം
41. ഒരു ഏജന്റ് പോളിസി 2011 ഫിബ്രവരി 10ന് അടിയറവ് (സറണ്ടര്) വെച്ചു. ഉപഭോക്താവിന് ഇനി എന്നാണ് പുതിയ പ്ലാന് എടുക്കാനാവുക
2014
എപ്പോള് വേണമെങ്കിലും
2013
2012
42. പോസ്റ്റ് ഓഫീസ് സ്കീമുകള്ക്ക് കീഴിലുള്ള കിസാന് വികാസ് പത്രയുടെ പേമെന്റ് നിക്ഷേപം നടത്തുന്നത്
ഫിക്സഡ് കാലയളവില്ലാതെ തുടര്ച്ചയായി
ഫിക്സഡ് അല്ലാത്ത ടേമിനൊപ്പം ലംപ്സം
നിശ്ചിത കാലയളവിലേക്കുള്ള ലംപ്സം
നിശ്ചിത കാലയളവിലേക്ക് തുടര്ച്ചയായി
43. ആവശ്യവിശകലന പരിപാടിയില്, വിശകലനം ചെയ്യപ്പെട്ട ആവശ്യങ്ങള് വരുമാന പുനസ്ഥാപനവും കുട്ടികളുടെ വിദ്യാഭ്യാസവുമാണ്. എന്നാല് ഉപഭോക്താവ്, തത്സമയം ഒരു ചൈല്ഡ് പ്ലാന് മാത്രം തെരഞ്ഞെടുക്കുകയും ചൈല്ഡ് പ്ലാന് നല്കാന് ഏജന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. ഏജന്റ് ചെയ്യേണ്ടത് ………………
ഒരു ചൈല്ഡ് പ്ലാന് നല്കുകയും മറ്റൊരു തീയതി ഉപഭോക്താവിനെ വീണ്ടും സന്ദര്ശിക്കുകയും ചെയ്യുക.
ഉപഭോക്താവിനെഒരു കാലാവധി പ്ലാന് എടുക്കാന് നിര്ബന്ധിക്കണം
ലീഡ് മറ്റൊരു ഏജന്റിനെ ഏല്പിക്കുക.
വസ്തുതാ ശേഖരണ വ്യായാമം വീണ്ടും ചെയ്യുക.
44. ഇന്ഷൂറന്സ് കമ്പനിയുടെ കാഴ്ചപ്പാടില് ടേം ഇന്ഷൂറന്സ് പോളിസിയെ സംബന്ധിച്ച പ്രധാന വശമെന്താണ്?
പ്രൊപ്പോസല്
സദാചാരം
അണ്ടര്റൈറ്റിംഗ് പ്രോസസ്സ്
വിവരശേഖരണം
45. മിസ്റ്റര് രാജഗോപാല് കുറച്ച് പണം നിക്ഷേപിച്ചിട്ടുണ്ട്. നിക്ഷേപ സമയത്തുതന്നെ നിക്ഷേപ കാലാവധി, പലിശ നിരക്ക്, പലിശ വിതരണം ചെയ്യുന്ന രീതി എന്നിവയെക്കുറിച്ച് വ്യക്തമായി വിവരം നല്കിയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ നിക്ഷേപം ……………. ആയിരിക്കാം.
മ്യൂച്ച്വല്ഫണ്ട്
ലൈഫ് ഇന്ഷുറന്സ്
ബാങ്ക് നിക്ഷേപങ്ങള്
ഓഹരികള്
46. കൂടുതല് എണ്ണങ്ങളുടെ നിയമം (ലോ ഓഫ് ലാര്ജ്ജ് നമ്പേര്സ്) ഇന്ഷൂററെ എങ്ങനെ സഹായിക്കുന്നു?
ലാഭം വര്ദ്ധിപ്പിക്കാന്
ബോണസ് പ്രഖ്യാപിക്കാന്
മരണ നിരക്ക് (ഡെത്ത് റേഷ്യോ) ശരിയാകാന്
പ്രീമിയം കണക്കാക്കാന്
47. ഒരു മണിബാക്ക് പോളിസിയില് പ്രപ്പോസലും ഡിക്ലറേഷനും പ്രപ്പോസര് ഒപ്പിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ കരാര് എന്ന് പറഞ്ഞിട്ടുണ്ട്. പോളിസി പ്രമാണത്തിലെ ഏത് വിഭാഗത്തിലാണ് ഇത് പെടുന്നത്?
പ്രവര്ത്തന മണ്ഡലം
സാക്ഷ്യപ്പെടുത്തല്
മുഖവുര
വ്യവസ്ഥകളും നിജസ്ഥിതിയും
48. വസ്തുതാപഠനത്തിനു ശേഷം റിസ്കിന്റെ തോതുകുറയ്ക്കാന് ഏജന്റ് എന്താണ് ചെയ്യേണ്ടത്? അവസാനം പരാതിയില്ലാതെയാകുക കൂടി ചെയ്യാന് എന്തു ചെയ്യണം?
വിശദമായ വെളിപ്പെടുത്തല് നടത്തുക
കൂടുതല് ആളുകളോട് അന്വേഷിക്കല്
ഓംബുഡ്സ്മാനെ സമീപിക്കുക.
കമ്മീഷന് റിബേറ്റ് കൊടുക്കല്
49. താഴെ പറയുന്നവയില് ഏതാണ് ശരിയായ പ്രസ്താവന അല്ലാത്തത്?
ഇന്ഷൂറന്സ് അകാല മരണത്തെ തടയുന്നില്ല
ഇന്ഷൂറന്സ് അപകട സാധ്യത മൂലമുള്ള ആഘാതങ്ങള് തടയുന്നു.
ഇന്ഷൂറന്സ് അപകട സാധ്യതകളെ തടയുന്നില്ല
ഇന്ഷൂറന്സ് അപകടസാധ്യത മൂലമുള്ള ആഘാതത്തെ കുറയ്ക്കുന്നു
50. ഒരു വ്യക്തിയുടെ ജീവിതമൂല്യം (HLV) കണക്കാക്കുമ്പോള് നെറ്റ് ഇന്കം, ജോലിചെയ്യാനുള്ള വര്ഷങ്ങള്, ശമ്പള വര്ദ്ധനവ് എന്നിവക്കുപുറമെ മറ്റെന്തു കൂടി കണക്കിലെടുക്കണം?
ഇന്ററസ്റ്റ് (പലിശ)
ഡിസ്കൗണ്ട് റേറ്റ്
കോമ്പൗണ്ടിംഗ്
ഇന്ഫ്ലേഷന് (പണപ്പെരുപ്പം)


Tags
mock test

Quick Reply
Your Username: Click here to log in

Message:
Options




All times are GMT +5. The time now is 11:51 AM.


Powered by vBulletin® Version 3.8.11
Copyright ©2000 - 2024, vBulletin Solutions Inc.
SEO by vBSEO 3.6.0 PL2

1 2 3 4